Latest NewsNewsIndia

രാഷ്ട്രീയക്കാർ നുഴഞ്ഞുകയറിയാണ് സംഘർഷം സൃഷ്ടിച്ചതെന്നും പോലീസ് വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും കർഷകർ

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്ടര്‍ മാര്‍ച്ചിലെ സംഘര്‍ഷങ്ങളെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തില്‍ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു . സംഘര്‍ഷങ്ങളെ തള്ളി ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു)നേതാവ് രാകേഷ് ടികായിത്തും രംഗത്തെത്തി.

Read Also : ട്രാക്ടർ റാലിക്കിടെയുണ്ടായ കർഷകന്റെ മരണം വെടിവയ്പിലല്ല ; വീഡിയോ പുറത്ത് വിട്ട് ഡൽഹി പൊലീസ്

ദേശീയ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാശനഷ്ടങ്ങൾക്കും അക്രമങ്ങൾക്കും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും, ട്രാക്ടർ മാർച്ച് ‘സമാധാനപരമാണ്’ എന്നും പ്രതിഷേധം അക്രമാസക്തമായി മാറിയോ എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബി.കെ.യു നേതാവ് രാകേഷ് ടിക്കായിത്ത് പറഞ്ഞു. പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയോ , വെടി വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും , അത്തരം വാർത്തകൾ തെറ്റാണെന്നും യോഗേന്ദ്രയാദവും പറഞ്ഞു . ‘ ഇവ കേവലം കിംവദന്തികളാണ്, അതിനാൽ അവയിൽ ശ്രദ്ധ ചെലുത്തരുത് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ച പാത പാലിക്കണമെന്നും , സമര രീതിയിൽ നിന്ന് വ്യതിചലിക്കരുതെന്നും ഞാൻ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു, ”യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button