കാസര്‍കോഡ്: ആര്‍എസ്‌എസിനെതിരെ വ്യാജവാര്‍ത്തയും വര്‍ഗീയ പരാമര്‍ശവും യുട്യൂബ് ചാനലിലൂടെ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് വ്യാജ മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഇറങ്ങിയോടി. കാസര്‍കോട് അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുള്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഇയാളുടെ ഓഫീസ് പോലീസ് പൂട്ടി സീല്‍ വെച്ചു.
എന്നാൽ നേരത്തെ ഹണിട്രാപ്പില്‍ പെട്ട ഇയാള്‍ക്ക് കുറെയേറെ പണം നഷ്ടപ്പെട്ട കേസും ഉണ്ടായിരുന്നു. അതേസമയം ഇയാളെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയത്.കഴിഞ്ഞ ദിവസം ചെമ്മനാട് സ്വദേശിയായ മുഹമ്മദ് റഫീഖിനെ ആര്‍എസ്‌എസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന രീതിയില്‍ ഖാദര്‍ തന്റെ യുട്യൂബ് ചാനലിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഉളിയത്തടുക്ക സ്വദേശി നൗഫല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഒളിവില്‍ പോയ ഖാദറിന്റെ ചന്ദ്രഗിരി ജംഗ്ഷനിലെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്നും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കാസര്‍കോട് സി.ഐയെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
Post Your Comments