ന്യൂഡൽഹി : ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഓരോ പൗരന്മാരുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റിപബ്ലിക് ദിനത്തില്‍ ആശംസകളുമായി എത്തിയപ്പോഴാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
‘ഏത് സത്യഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തര വ്യാപാരികളാണെങ്കിലും തൊഴിലന്വേഷകനാണെങ്കിലും നാണ്യപ്പെരുപ്പം മൂലം കഷ്‌പ്പെടുന്ന വീട്ടമ്മമാരാണെങ്കിലും അവരാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത്. റിപബ്ലിക് നിങ്ങളില്‍നിന്നാണ് വരുന്നത്. റിപബ്ലിക് നിങ്ങളുടേതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
भारत का प्रत्येक नागरिक देश का भाग्य विधाता है चाहे वो सत्याग्रही किसान-मज़दूर हो या लघु-मध्यम व्यापारी, नौकरी तलाश करता युवा हो या महँगाई से परेशान गृहणी।
गणतंत्र आपसे है, गणतंत्र आपका है।
शुभकामनाएँ!#RepublicDay pic.twitter.com/ULRcTiiuMn
— Rahul Gandhi (@RahulGandhi) January 26, 2021
ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്. ‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക റിപബ്ലിക് ദിനത്തില്‍ ആശംസിച്ചത്.
Post Your Comments