മുംബൈ: വരുന്നു, ഇന്ത്യയ്ക്ക് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി. രാജ്യത്തു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കുകയാണെന്നും അതിനുള്ള വഴികള്‍ തേടുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍, വെര്‍ച്വല്‍ കറന്‍സികള്‍, ക്രിപ്റ്റോ കറന്‍സികള്‍ എന്നിവ ജനപ്രീതി നേടുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ നീക്കം.
read also : എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്ക
എന്നാല്‍ കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പ് ആവശ്യമുണ്ടോയെന്നു പരിശോധിക്കുമെന്നു ആര്‍ബിഐ വ്യക്തമാക്കി. നിയമപ്രകാരമുള്ള ഔദ്യോഗിക കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സിബിഡിസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്മേല്‍ അധികാരം കേന്ദ്ര ബാങ്കിനാണ്.
‘ഇലക്ട്രോണിക് കറന്‍സിയുടെ രൂപത്തിലുള്ള സിബിഡിസി തുല്യമൂല്യമുള്ള പണത്തിനും പരമ്പരാഗത സെന്‍ട്രല്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുമായി മാറ്റാനോ കൈമാറ്റം ചെയ്യാനോ സാധിക്കുമെന്നും ആര്‍ബിഐ പറയുന്നു
Post Your Comments