KeralaLatest NewsNews

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയില്‍ ഞെട്ടി സിപിഎം

ക്ഷേത്രഭരണ സമിതികളില്‍ ഇടിച്ചു കയറാന്‍ സി.പി.എമ്മുകാര്‍

ഹൈന്ദവ വിശ്വാസികളെ മുഴുവന്‍ വെല്ലുവിളിച്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനം നടത്തിയവരാണ് സി.പി.എമ്മുകാര്‍. എങ്ങനെയും ബി.ജെ.പിയുടെ വളര്‍ച്ച തടയുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിന്. ഇതിന് വേണ്ടി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് സിപിഎം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.

Read Also : രാഷ്ട്രീയക്കാർ നുഴഞ്ഞുകയറിയാണ് സംഘർഷം സൃഷ്ടിച്ചതെന്നും പോലീസ് വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും കർഷകർ

ക്ഷേത്രഭരണ സമിതികളില്‍ ആര്‍എസ്എസുകാരല്ലാത്ത, സിപിഎം അനുഭാവമുള്ള വിശ്വാസികളെ എത്തിക്കണമെന്ന മുന്‍തീരുമാനം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കണം. അതാണ് സി.പി.എമ്മിന്റെ അടവ് നയം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കീഴ്ഘടകങ്ങളില്‍ നടക്കുന്ന റിപ്പോര്‍ട്ടിങ്ങിലാണ് ഇക്കാര്യം ചര്‍ച്ചയാകുന്നത്.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പ്രവര്‍ത്തിക്കണം. ക്ഷേത്ര ഭരണസമിതികളില്‍ അംഗങ്ങളാവുകയും വേണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായില്ല എന്നാണ് സിപിഎം നേതാക്കള്‍ പരസ്യമായി പറയുന്നതെങ്കിലും പാര്‍ട്ടിയിലെ ചര്‍ച്ച ബിജെപിയുടെ വളര്‍ച്ച തടയുന്നതെങ്ങനെയെന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25,000ല്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ 35 മണ്ഡലങ്ങളുണ്ടെന്നാണ് സിപിഎം കണക്ക്. തിരുവന്തപുരത്ത് 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കി. ചിറയിന്‍കീഴ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപിയുടെ വളര്‍ച്ച അപകട സൂചനയാണെന്ന് സിപിഎം ചൂണ്ടികാണിക്കുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button