ജമൈക്ക : ആശങ്ക ഉയര്‍ത്തി ചത്ത മുതലയുടെ വയറ്റില്‍ കോണ്ടവും പാഡും പ്ലാസ്റ്റിക് മാലിന്യങ്ങളും. ജമൈക്ക ഹെല്‍ഷയര്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപത്താണ് കൂറ്റന്‍ മുതലയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ചത്ത മുതലയുടെ വയറ്റില്‍ നിന്നും അഞ്ച് കോണ്ടം, രണ്ട് സാനിറ്ററി പാഡ്, പേപ്പര്‍ ടവ്വലുകള്‍, മിഠായി കവറുകള്‍, പക്ഷിത്തൂവലുകള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് കണ്ടെടുത്തത്.
” ചത്ത ഒരു ജീവിയുടെ വായ തുറക്കുമ്പോള്‍ വെറും പ്ലാസ്റ്റിക് മാത്രമാണ് കാണുന്നത്. വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു കാഴ്ചയാണത്. മുതലകള്‍ക്ക് അതിനെ കുറിച്ചറിയില്ല എന്നാല്‍ മനുഷ്യരായ നമ്മുടെ സ്വാധീനമാണ് അവയ്ക്ക് ഈ അവസ്ഥയുണ്ടാക്കുന്നത്. മുതലകള്‍ ആളുകളെ ഇരയാക്കുന്നില്ല. വാസ്തവത്തില്‍ അവര്‍ ആളുകളെ ഭയപ്പെടുകയാണ് ചെയ്യുന്നത്.
അതുപോലെ തന്നെ പ്ലാസ്റ്റിക് മലിനീകരണവും ഒരു വലിയ കാര്യമാണ് അതുകൊണ്ട് തന്നെ നമ്മള്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആളുകള്‍ എന്നെപ്പോലെ തന്നെ മുതലകളെ സ്‌നേഹിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. മറിച്ച് പരിസ്ഥിതിയെ പൊതുവായി സംരക്ഷിക്കുന്നുവെങ്കില്‍ മുതലകള്‍ക്ക് അതില്‍ നിന്ന് പ്രയോജനം ലഭിക്കും” – ഹോപ്പ് സൂ ക്യുറേറ്റര്‍ ആയ ജോയല്‍ ബ്രൗണ്‍ പറയുന്നു.
ചത്ത മുതലയെ കണ്ടെടുത്ത സംഘത്തിലെ അംഗം കൂടിയാണ് ജോയല്‍. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആവാസ വ്യവസ്ഥ സംരക്ഷിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാന്‍ ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
Post Your Comments