ചാത്തന്നൂർ : ദേശീയപാതയിൽ കല്ലുവാതുക്കൽ ജങ്ഷനിൽ കെ.എസ്.ആർ.ടി.സി. ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം. ബസ് ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.30-ന് കല്ലുവാതുക്കൽ ജങ്ഷനിലെ സിഗ്നൽ ലൈറ്റിന് മുന്നിലായിരുന്നു അപകടം.
ബസ് ഡ്രൈവർ തിരുവനന്തപുരം തിരുപ്പുറം ചെറിയ പുല്ലിങ്ങൽ വീട്ടിൽ ഷൈജു (38), ബിൻസി (24-കാവനാട്), സ്നേഹ (19-കൊല്ലം), സാന്ദ്ര (19-കൊല്ലം), തസ്നി (21-കൊല്ലം), സബ്ന (21-കരിക്കോട്), കവിത (25-ആശ്രാമം), താര (49-മടവൂർ), സജികുമാർ (48-വർക്കല), രഞ്ജിത്ത് (37-കാവനാട്), ടി.വികാസ് (43-നെടുമങ്ങാട്), വിഷ്ണുപ്രിയ (33-ചവറ), സൗമ്യ (30-പാരിപ്പള്ളി), സുമയ്യ (27-മീയണ്ണൂർ), പ്രിൻസ് (18-നീണ്ടകര), ഷേർളി (40-കാവനാട്), മീനു (21-തിരുവനന്തപുരം), പ്രസാദ് (63-കൊല്ലം), ശ്രീജ (46-ചവറ), മേഴ്സി ജൂലിയറ്റ് (39-നീണ്ടകര), സുനിൽ കുമാർ (31-മൈനാഗപ്പള്ളി), യൂനുസ്‌കുഞ്ഞ് (69-മുഖത്തല) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Post Your Comments