ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച്, പത്ത്, നൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് നയം വ്യക്തമാക്കി ആർബിഐ. 2021 മാര്‍ച്ചോടെ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രംഗത്ത് എത്തിയത്. എന്നാൽ പ്രചാരത്തിലിരിക്കുന്ന 5, 10, 100 നോട്ടുകള്‍ പിന്‍വലിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് ആര്‍ബിഐ ട്വിറ്ററില്‍ വ്യക്തമാക്കി.
Read Also: അതിരുകൾ കടന്ന് ആദരം; ഷിൻസോ ആബെയ്ക്ക് ഇന്ത്യയുടെ വക പത്മവിഭൂഷൺ
എന്നാൽ 2016ലെ നോട്ടുനിരോധനത്തിലൂടെ പഴയ 500, 1000 നോട്ടുകള്‍ അസാധുവാക്കിയിരുന്നു. എന്നാല്‍ 5, 10, 100 നോട്ടുകള്‍ പ്രചാരം തുടര്‍ന്നു. ഇവ മാര്‍ച്ച് 2021 മുതല്‍ സ്വീകരിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.
Post Your Comments