Latest NewsNewsIndia

ബജറ്റ് രേഖകൾ കയ്യിൽ കിട്ടും; പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് ധനമന്ത്രി

ന്യൂഡൽഹി : ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റ് അംഗങ്ങൾക്കും (എം‌പിമാർക്കും) പൊതുജനങ്ങൾക്കും ബജറ്റ് രേഖകളിലേക്ക് തടസ്സരഹിതമായ പ്രവേശനം ലഭിക്കുന്നതിനായി ‘കേന്ദ്ര ബജറ്റ് മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കി. ഇന്ത്യൻ ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള 14 കേന്ദ്ര ബജറ്റ് രേഖകൾ, ഗ്രാന്റുകൾക്കായുള്ള ആവശ്യം (ഡിജി), വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്, ധനകാര്യ ബിൽ എന്നിവയും ആപ്ലിക്കേഷൻ വഴി ലഭിക്കും.

കോവിഡ് പശ്ചാത്തലത്തിൽ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം ബജറ്റ് രേഖകള്‍ അച്ചടിക്കില്ല. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച്‌ ബജറ്റ് രേഖകള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്ന തരത്തില്‍ ഉപഭോക്തൃ-സൌഹൃദ ഇന്റര്‍ഫേസ് അപ്ലിക്കേഷനാണ് മന്ത്രാലയം പുറത്തിറക്കുന്നത്.ഇത് രണ്ട് ഭാഷകളില്‍ (ഇംഗ്ലീഷ്, ഹിന്ദി) ലഭ്യമാകും. ഐഒസ്, ആന്‍ഡ്രോയിഡ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളില്‍ അപ്ലിക്കേഷന്‍ ലഭ്യമാണ്.

ആപ്ലിക്കേഷനിലൂടെ ബജറ്റ് രേഖകള്‍ പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കുന്നതോടെ സര്‍ക്കാര്‍ സാങ്കേതികമായി ഏറെ മുന്നിലാണെന്ന് വ്യക്തമാകും. 2021 ഫെബ്രുവരി ഒന്നിന് ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം ബജറ്റ് രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button