തിരുവനന്തപുരം : ലൈഫും പെരിയയും ഒക്കെ നിസാരം, പകരം സോളാറാണ് കേമന്‍ , പാവാട നല്ല സിനിമയാണ് കേട്ടോ … പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്. സോളാര്‍ പീഡനക്കേസ് സി.ബി.ഐ.ക്ക് വിട്ടതില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കണക്കിന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സോളാര്‍ സിബിഐയ്ക്ക് വിട്ടതിനെതിരെ ടി.സിദ്ദിഖ് രംഗത്ത് വന്നത്. ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് തുടങ്ങിയ കേസുകള്‍ സി.ബി.ഐ.ക്ക് വിടാത്ത സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടിയാണ് ടി. സിദ്ദിഖിന്റെ പ്രതികരണം. പാവാട ഒരു നല്ല സിനിമയാണെന്ന വാചകത്തോടെ പൃഥിരാജ് നായകനായ സിനിമയുടെ പോസ്റ്റര്‍ സഹിതമായിരുന്നു പോസ്റ്റ്.
ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
” ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും. ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി… വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി…
പാവാട ഒരു നല്ല സിനിമയാണ്…”
Post Your Comments