രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിനു പകരം സിനിമാ നടന്റെ ചിത്രമോ?

കൊല്‍ക്കത്ത : രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിനു പകരം സിനിമാ നടന്റെ ചിത്രമോ? വിവാദം ആളിക്കത്തുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചിത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനം. നേതാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ അഭിനയിച്ച ബംഗാളി നടനായ പ്രൊസെന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രമാണ് പ്രസിഡന്റ് അനാച്ഛാദനം ചെയ്തെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

Read Also : കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റിട്ട പ്രവാസിക്കെതിരെ ഇന്ത്യന്‍ എംബസിയില്‍ കനത്ത പ്രതിഷേധം

എന്നാല്‍ ഇത് നേതാജിയുടെ ചിത്രം തന്നെയാണ് എന്നാണ് സുഭാഷ് ചന്ദ്ര ബോസിന്റെ കഥ പറയുന്ന ‘ഗുംനാമി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീജിത് മുഖര്‍ജി പറയുന്നത്. രാഷ്ട്രപതി ഭവനിലെ ചിത്രം നേതാജിയുടെ യഥാര്‍ത്ഥ ഫോട്ടോ അടിസ്ഥാനപ്പെടുത്തി പരേഷ് മൈതി വരച്ച ചിത്രമാണെന്നും സിനിമയിലെ നേതാജിയുമായി അതിനു സമയമുണ്ടെങ്കില്‍ അത് ‘ഗുംനാമി’യുടെ മേക്കപ്പ്മാനായ സോംനാഥ് കുന്ദുവിന്റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചിത്രത്തെ താന്‍ അവതരിപ്പിച്ച കഥാപാത്രമായി ജനങ്ങള്‍ മനസിലാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രൊസെന്‍ജിത് ചാറ്റര്‍ജിയും ട്വീറ്റ് ചെയ്തിരുന്നു.

മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, രാജ്ദീപ് സര്‍ദേശായി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരാണ് പെയിന്റിങ്ങിനെതിരെ സോഷ്യല്‍ മീഡിയ വഴി ആദ്യം രംഗത്ത് വന്നത്. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ പുറത്തുവന്നതോടെ ഇവര്‍ തങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്തു. രാജ്ദീപ് സര്‍ദേശായി ഉള്‍പ്പെടെയുള്ള ചിലര്‍ തന്റെ മുന്‍ ട്വീറ്റ് നീക്കം ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു.

Share
Leave a Comment