ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്‍. തമിഴ്നാട് മതേതരമായി തന്നെ തുടരുമെന്നും ബി.ജെ.പിയെ തമിഴ് ജനത അംഗീകരിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴിനെ ഇല്ലാതാക്കി പകരം ഹിന്ദിയും സംസ്കൃതവും കൊണ്ടു വരാനാണ് ബി.ജെ.പി ശ്രമമെന്നും സ്റ്റാലിന്‍ പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡി.എം.കെ അധ്യക്ഷന്‍റെ പരാമര്‍ശം.
Read Also: ജനങ്ങൾ തീരുമാനിക്കും ഞാൻ കളത്തിലിറങ്ങണമോയെന്ന്’; ഫിറോസ് കുന്നംപറമ്പില്‍
എന്നാൽ തമിഴ് കവിയായ തിരുവള്ളുവറിന് കാവി നിറം നല്‍കാനാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും ശ്രമം. ഇത് അംഗീകരിക്കാനാവില്ല. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളാവും വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നും സ്റ്റാലിന്‍ പറഞ്ഞു. കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തെ സംബന്ധിച്ച് യാതൊരു സംശയത്തിനും ഇടയില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ ഒരുമിച്ചാണ് നേരിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിലും ഇത് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ ശശികലയുടെ മടങ്ങിവരവിനെ കുറിച്ചുള്ള ചോദ്യത്തിന് മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു സ്റ്റാലിന്‍റെ നിലപാട്.
Post Your Comments