വടകര : വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന് അർധരാത്രി സമൂഹദ്രോഹികൾ തീയിട്ടു. ഞായറാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് അക്രമം നടന്നത്. വൈക്കിലശ്ശേരി റോഡിൽ അരിക്കോത്ത് ക്ഷേത്രത്തിനുസമീപം കല്ലിൽ മണിയുടെ സ്കൂട്ടറാണ് തീയിട്ടത്.
സ്കൂട്ടർ പൂർണമായും കത്തിയ നിലയിലാണ്.
സ്കൂട്ടറിൽനിന്ന് തീപടർന്ന് വീടിന്റെ ഗ്ലാസിനും ജനാലയ്ക്കും ചുമരിനും കേടുപാട് സംഭവിച്ചു. വീട്ടുകാരും അയൽവാസികളും കൂടിയാണ് തീയണച്ചത്.
വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments