രയറോം: മലയോരഹൈവേയുടെ ഭാഗമായ രയറോം കാക്കടവിലെ വളവിൽ കാർ നിയന്ത്രണം വിട്ടു കലുങ്കിൽ ഇടിച്ചു കയറി. ആലക്കോട് ഭാഗത്തു നിന്ന് ചെറുപുഴ ഭാഗത്തേക്ക് ഇറക്കമിറങ്ങി വന്ന കാറാണ് കലുങ്കിന്റെ കൈവരിയും സമീപത്തെ വീടിന്റെ മതിലും തകർത്ത് ഓവുചാലിലേക്ക് വീണത്. ഡ്രൈവർക്ക് പരുക്കും പറ്റി
ഇവിടെ അശാസ്ത്രീയ രീതിയിൽ റോഡ് നിർമിച്ചതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ചരിവും വളവുമുള്ള ഇവിടെ റോഡിനു വേണ്ടത്ര വീതി കൂട്ടിയിട്ടില്ല.
Post Your Comments