തിരുവനന്തപുരം : സോളാര്‍ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് സി.ബി.ഐക്ക് വിട്ടത് ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഓലപാമ്പ് യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ട. സര്‍ക്കാര്‍ നടപടിയെ രാഷ്ട്രീയമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നെ് ഉറപ്പായപ്പോഴാണ് വീണ്ടും സോളാര്‍ കേസ് കുത്തിപൊക്കിയത്. വാളയാര്‍ പീഡനകേസിലും പെരിയ ഇരട്ടകൊലയിലും സി.ബി.ഐയെ എതിര്‍ത്ത സര്‍ക്കാറാണ് സോളാര്‍ സി.ബി.ഐയെ ഏല്‍പ്പിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സോളാര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സോളാര്‍ സംബന്ധിച്ച ആറ് പീഡന കേസുകളാണ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. കേസ് സംബന്ധിച്ച് ഇര മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
Post Your Comments