ന്യൂഡല്‍ഹി : ശ്രീരാമന്‍ സീതയെ രക്ഷിക്കാനായി ശ്രീലങ്കയിലേക്ക് പോയതെന്ന് വിശ്വസിക്കപ്പെടുന്ന 48 കി.മീ നീളമുള്ള രാമസേതുവിന്റെ ഉത്പത്തി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ശ്രീരാമന്‍ സീതയെ രക്ഷിക്കാനായി ശ്രീലങ്കയിലേക്ക് പോയതെന്ന് വിശ്വസിക്കപ്പെടുന്ന രാമസേതുവിന്റെ ഉത്പത്തി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍. സമുദ്രത്തിനടിയില്‍ പര്യവേഷണം നടത്താനാണ് കേന്ദ്രം തീരുമാനമെടുത്തത്. 4തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനും ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇടയിലാണ് രാമസേതു സ്ഥിതി ചെയ്യുന്നത്. നേരത്തെ ആര്‍ക്കിയോളജി വിഭാഗത്തിന്റെ കേന്ദ്ര അഡൈ്വസറി ബോര്‍ഡ് ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.
കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും ചേര്‍ന്നാണ് പഠനം നടത്തുന്നത്. രാമായണ കാലഘട്ടത്തിന്റെ കൃത്യമായ ചിത്രം ഇതിലൂടെ ലഭിക്കും. ഇതിലൂടെ രാമസേതു നിര്‍മാണം എപ്പോഴാണ് നടന്നതെന്നും മനസ്സിലാക്കാം. രാമസേതുവിന് ഒപ്പം മറ്റെതെങ്കിലും വാസയോഗ്യമായ ഇടങ്ങള്‍ മുങ്ങി കിടപ്പുണ്ടോ എന്നും കണ്ടെത്തുകയും ലക്ഷ്യമിടുന്നുണ്ട്. രാമായണ കാലഘട്ടം ചരിത്രകാരന്‍മാര്‍ക്കിടയില്‍ വലിയ തര്‍ക്ക വിഷയമാണ്. അതുകൊണ്ട് രാമസേതുവിന്റെ നിര്‍മാണത്തെ കുറിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ വിഭാഗം പറഞ്ഞു.
Post Your Comments