Latest NewsKeralaNews

ഇതാണോ നവോത്ഥാന കേരളത്തിൻ്റെ നിലപാട്? കെ സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രകാശ് ബാബു

ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കുവച്ച ചിത്രത്തിന് താഴെ അശ്ളീല കമന്റ് ഇട്ട ചെയ്ത പ്രവാസിക്കെതിരെ പ്രതിഷേധം.അജ്‌നാസ് അജ്‌നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ളീല കമന്റ് വന്നിരിക്കുന്നത്. ഇതോടെ ഇയാൾക്കെതിരെ രൂക്ഷ വിമർശനവുമായി കക്ഷി – രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. കെ സുരേന്ദ്രന്റെ മകളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിച്ചിട്ട് ഏതെങ്കിലും സാംസ്കാരിക നായകന്മാരോ സ്ത്രീ മനുഷ്യാവകാശ പ്രവർത്തകരോ ബാലാവകാശ കമ്മീഷനോ രാഷ്ട്രീയ നേതാക്കളോ പ്രതികരിച്ചോ എന്ന് ബിജെപി നേതാവ് പ്രകാശ് ബാബു ചോദിച്ചു. മാധ്യമങ്ങൾക്ക് ഇതൊരു വാർത്തയല്ലെന്നും ആദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം പറയുന്നത് .

കുറിപ്പിന്റെ പൂർണരൂപം……………………

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപിച്ചിട്ട് ഏതെങ്കിലും സാംസ്കാരിക നായകന്മാരോ സ്ത്രീ -മനുഷ്യാവകാശ പ്രവർത്തകരോ ബാലാവകാശ കമ്മീഷനോ രാഷ്ട്രീയ നേതാക്കളോ പ്രതികരിച്ചതായി കണ്ടില്ല. ഇതാണോ നവോത്ഥാന കേരളത്തിൻ്റെ നിലപാട്. മാധ്യമങ്ങൾക്ക് ഇതൊരു വാർത്തയെ അല്ല പോലും..

https://www.facebook.com/Adv.prakashbabu/posts/3617763165013017

 

shortlink

Related Articles

Post Your Comments

Related Articles


Back to top button