വയനാട്; വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ ആണ് ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടത്. ഇതോടെ യുവതി താമസിച്ച റിസോര്‍ട്ടിന് എതിരെ അന്വേഷണം ആരംഭിച്ചു.
റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയില്‍ പോയി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം. ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോര്‍ട്ട് അധികൃതർ പറയുന്നത്
read also:പാട്ടത്തുക സംബന്ധിച്ച തർക്കം; വിമാനത്തിനായി ഒടുവിൽ കാശ് അടച്ചു, കാലുപിടിച്ചു പാകിസ്ഥാൻ
റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. കൂടെയുണ്ടായിരുന്ന 2 പേര് ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു. അതിനിടെ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോര്‍ട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല. വനത്തിന് അതിര്‍ത്തിയില്‍ 10 മീറ്റര്‍ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിച്ചത്. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നു വനംവകുപ്പ് പറയുന്നു.
Post Your Comments