KeralaLatest NewsNews

നാട്ടുകാരുടെ മര്‍ദ്ദനത്തിനു പിന്നാലെ മരിച്ച റഫീഖിന്റെ മരണ കാരണം പുറത്ത്

കാസര്‍കോട്: നാട്ടുകാരുടെ മര്‍ദ്ദനത്തിനു പിന്നാലെ മരിച്ച റഫീഖിന്റെ മരണ കാരണം പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനമേറ്റതിന്റെ കാര്യമായ പരിക്കുകളൊന്നും ശരീരത്തിലില്ല. ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : സത്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞ് കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ അമ്മ

ദേളി സ്വദേശിയായ 48 കാരന്‍ റഫീഖ് ആണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് കഴിഞ്ഞദിവസം ഉച്ചയോടെയാണ് റഫീഖിന് മര്‍ദനമേറ്റത്.

ആശുപത്രിയില്‍ വച്ച് സ്ത്രീയെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആശുപത്രിയില്‍ നിന്ന് ഇയാള്‍ ഇറങ്ങി ഓടുന്നതിന്റെയും ആളുകള്‍ പിടിച്ചു തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.

റഫീക്കിന്റെ ബന്ധുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം റഫീഖ് ശല്യം ചെയ്തെന്ന് യുവതിയും പരാതി നല്‍കിയിട്ടുണ്ട്.

മര്‍ദനമേറ്റ റഫീക്കിനെ ഉച്ചക്ക് 1.45 ഓടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button