Latest NewsNews

സമരസ്ഥലത്ത് എത്തിയ കോൺഗ്രസ് നേതാവിനെ ഓടിച്ച് കർഷകർ

ന്യൂഡൽഹി : സമരസ്ഥലത്ത് എത്തിയ കോൺഗ്രസ് നേതാവിനെ ഓടിച്ച് കർഷകർ. കോൺഗ്രസ് നേതാവും ലുധിയാന എംപിയുമായ രൺവീത് സിംഗ് ബിട്ടുവിനെയാണ് കർഷകർ ഓടിച്ചത്. ബിട്ടുവിന്റെ കാർ അടിച്ച് തകർത്തു. സമരസ്ഥലത്ത് രാഷ്ട്രീയക്കാരെ അനുവദിക്കാറില്ലെന്നും കർഷകർ പറഞ്ഞു.

അതേസമയം റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താനുള്ള തീരുമാനത്തിൽ മുന്നോട്ടു പോകുകയാണ് കർഷകർ. പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ, റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് വൻ ട്രാക്ടർ റാലിക്ക് ഒരുങ്ങുന്നു. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ നവംബർ 28 മുതൽ ഡൽഹിയിലെ പല അതിർത്തി സ്ഥലങ്ങളിൽ സമരം ചെയ്യുകയാണ്.

അതേസമയം അട്ടർ റിംഗ് റോഡിൽ തങ്ങൾ തീരുമാനിച്ച പ്രകാരം ജനുവരി 26 ന് ട്രാക്ടർ മാർച്ച് നടക്കുമെന്ന് കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൾ നേരത്തെ പറഞ്ഞിരുന്നു. സമാധാനപരമായിരിക്കണമെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്. ജനുവരി 26 ന് രാജ്യ തലസ്ഥാനത്ത് നടക്കുന്ന കിസാൻ പരേഡിൽ ഉത്തർപ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നുമായി 25,000 ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെ) നേതാവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button