![](/wp-content/uploads/2020/11/baby-e1605949939553.jpg)
റാംപൂര്‍: ചവിറ്റുകുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ റാംപൂറിലാണ് സംഭവം. കുഞ്ഞിനെ ഉയരത്തില്‍ നിന്ന് കുഴിയിലേക്ക് എറിഞ്ഞതായാണ് വിവരം. ഗുരുതരാവസ്ഥയിൽ ആയിരുന്ന പെണ്‍കുട്ടിയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ തലയില്‍ നീര് ഉണ്ടെന്നും ശരീരത്തില്‍ ഒടിവുകള്‍ കണ്ടെത്തിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ നില ഗുരുതരമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടു ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയൊള്ളെന്നും നോഡല്‍ ഓഫീസര്‍ ഡോ രാജീവ് അഗര്‍വാള്‍ പറഞ്ഞു.
Post Your Comments