തിരുവനന്തപുരത്തെ ബഹുനില കാര്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയത് ആർക്കുവേണ്ടിയെന്ന സംശയത്തിലാണ് ജനങ്ങൾ. കോര്‍പ്പറേഷനിൽ എത്തുന്നവർ പാർക്കിങ്ങിനായി ഇപ്പോഴും നെട്ടോട്ടമോടുമ്പോൾ നോക്കുകുത്തിയായി കോടികൾ മുടക്കി നിർമ്മിച്ച ബഹുനില കാര്‍ പാര്‍ക്കിംഗ് കെട്ടിടം നിൽക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കോടികള്‍ ചെലവഴിച്ച പദ്ധതിയ്ക്ക് മൂക്കുകയർ ഇട്ടിരിക്കുന്നത് ഫയര്‍ ഫോഴ്സാണ്.
5.64 കോടിയുടെ പദ്ധതിയിൽ നിർമിച്ച ഈ പാർക്കിങ് കേന്ദ്രത്തിൽ ഏഴ് നിലകളിലായി 102 കാറുകൾ പാർക്ക് ചെയ്യാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ ഒന്നും നടന്നില്ല. തീപ്പിടിത്തം പോലുളള അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുളള ഗോവണികളില്ലെന്നാണ് ഫയർ ഫോഴ്സിന്റെ കണ്ടെത്തൽ. ഏതാണ് ബഹുനില കെട്ടിടത്തിന് അനുമതി നിഷേധിക്കാൻ കാരണം. കൂടാതേ പാര്‍ക്കിങ് കേന്ദ്രത്തിൻറെ നിര്‍മാണ ചുമതല ഉണ്ടായിരുന്ന സൈഗര്‍ എന്ന കമ്പനി ഇലക്ട്രിക് ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.
താൽക്കാലിക വൈദ്യുതി കണക്ഷൻ പയോഗിച്ചായിരുന്നു ഉദ്ഘാടനം. ഗോവണി നിർമ്മിക്കുന്ന കാര്യത്തിലാണെങ്കിൽ ഇപ്പോഴും തീരുമാനമായിട്ടുമില്ല. ഇനി ഈ കെട്ടിടത്തിന്റെ അവസ്ഥ എന്താകുമെന്ന് കണ്ടറിയാം.
Post Your Comments