ടിക് ടോക് ഫോളോവെഴ്സിന്റെ എണ്ണം വർധിപ്പിക്കാനായി റെയിൽപ്പാളത്തിൽ നിന്നും വീഡിയോ ത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പാകിസ്ഥാനിലെ റാവിൽപിണ്ടി സ്വദേശി ഹംസ നവീദ് (18) ആണ് മരിച്ചത്. കൂട്ടുകാരൻ രാജാ റഫാഖത്ത് സാമനൊപ്പം വിഡിയോ ചിത്രീകരിക്കവെയാണ് അപകടം.
യുവാവ് ഫോളോവെഴ്സിന്റെ എണ്ണം വർധിപ്പിക്കാനായി ഇത്തരം സാഹസിക പരീക്ഷണങ്ങൾ നടത്താറുണ്ടെന്ന് കൂട്ടുകാരൻ പറഞ്ഞു. പിന്നിൽനിന്നു ട്രെയിൻ വന്നത് നവീദ് അറിയാതെ പോയതാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
2019ലും സമാനമായ സംഭവം ഉണ്ടായിരുന്നു. അമ്മാർ ഹൈദരെന്ന യുവാവ് ടിക് ടോക് വീഡിയോയ്ക്ക് വേണ്ടി സ്വയം വെടിവയ്ക്കുന്നതു പോലെ അഭിനയിക്കാൻ ശ്രമിച്ചതാണ് മരണത്തിൽ കലാശിച്ചത്.
Post Your Comments