കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസ് ജൻമദിനാഘോഷവേദിയിൽ ജയ് ശ്രീറാം വിളികൾ കേട്ടതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങി പോയത് വിവാദമാകുന്നു. ഇതോടെ മമതയുടെ പ്രകോപനത്തെ ശക്തമായി നേരിടാനൊരുങ്ങുകയാണ് ബിജെപി. ഇതിൻറെ ഭാഗമായി മമത ബാനർജിക്ക് ‘രാമായണം’ അയച്ച് കൊടുത്തിരിക്കുകയാണ് ബിജെപി നേതാവുമായ രാമേശ്വർ ശർമ.
രാമേശ്വർ ശർമ രാം ചരിത മാനസിനൊപ്പം ഒരു കത്തും അയച്ചിട്ടുണ്ട്. അതിൽ മമത ബാനർജിയോട് രാം ചരിത മാനസ് വായിക്കാണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. മമത ബാനർജി ബംഗ്ലാദേശികളുടെയോ തീവ്രവാദികളായ മുസ്ലിങ്ങളുടെയോ സമ്മർദത്തിൽ ഈ രീതിയിൽ പ്രതിഷേധിക്കുന്നുണ്ടെങ്കിൽ അത് വ്യക്തമാകുമെന്നും ശർമ പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ആവേശഭരിതരായ ജനങ്ങൾ ‘ജയ് ശ്രീറാം‘ എന്ന് ഉറക്കെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതയായ മമത പ്രസംഗം പൂർത്തീകരിക്കാതെ സ്ഥലം വിട്ടിരുന്നു. മമതയുടെ ഈ പ്രതികരണം ഒട്ടും ശരിയായില്ലെന്നും ശർമ്മ പറഞ്ഞു.
Post Your Comments