
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട തെക്കേക്കരയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. രണ്ടുകുട്ടികളടക്കം ഒൻപതുപേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ജുനൈദ് കിണറ്റുംമൂട്ടിൽ (39), മാഹിൻ തൂങ്ങംപറമ്പിൽ (20), മനാഫ് വളുത്തേരുവീട്ടിൽ (36), അമൽ പുളിഞ്ഞൊട്ടിയിൽ (20), സഫ മറിയം (9), മുഷ്താഖ് (4), തമിഴ്‌നാട് സ്വദേശിയായ മുത്തുരാജ് (45), അമ്മു(3), ദിവ്യ (19) എന്നിവർക്കാണ് പരിക്കേറ്റത്.
പിന്നീട് ചത്തനിലയിൽ കണ്ടെത്തിയ നായയുടെ ജഡം തിരുവല്ല ഗവ. വെറ്ററിനറി ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് പേ ബാധ സ്‌ഥിരീകരിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കടിയേറ്റവരെ ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സകൾക്കുശേഷം കോട്ടയം മെഡിക്കൽ കോളേജിലേത്തിച്ച് കുത്തിവെയ്‌പ് നൽകി.
Post Your Comments