ദോഹ : ഖത്തര്‍ എയര്‍വേയ്സിന്റെ പേരില്‍ മെയിലുകളും പരസ്യങ്ങളും അയച്ച് ജോലി തട്ടിപ്പ് നടത്തുന്ന സംഭവത്തില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍. റിക്രൂട്ട്മെന്റ് നടപടികള്‍ക്കായി ഉദ്യോഗാര്‍ഥികളുടെ പക്കല്‍ നിന്ന് ഖത്തര്‍ എയര്‍വേയ്സ് പണം ഈടാക്കുകയില്ലെന്നും കമ്പനി വ്യക്തമാക്കി.
തൊഴിലവസരങ്ങള്‍ സംബന്ധിച്ച വ്യാജ ഇമെയിലുകളും മറ്റും ലഭിക്കുന്നവര്‍ reportfraud@qatarairways.com.qa എന്ന ഇമെയിലിലൂടെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഏജന്‍സികളും വ്യാജ ഡൊമെയ്നുകളില്‍ നിന്നുള്ള ഇമെയിലുകള്‍ വഴിയും ഉദ്യോഗാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ തേടുകയും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഖത്തര്‍ എയര്‍വേയ്സിന്റെ തൊഴില്‍ സംബന്ധിച്ചുള്ള എല്ലാ ഇമെയിലുകളും qatarairways.com.qa അല്ലെങ്കില്‍ qatarairways.com എന്നിവ മുഖേന മാത്രമേ ലഭിക്കുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയുമാണ് തൊഴിലവസരങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള് പ്രസിദ്ധീകരിക്കുന്നതെന്നും ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments