കോട്ടയം : ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കുമെന്ന് കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ പി.സി ജോര്‍ജ്. മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. യുഡിഎഫ് മുന്നണി പ്രവേശനം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.
പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ ശക്തമായ മത്സരമായിരിയ്ക്കും ജനപക്ഷം കാഴ്ചവെയ്ക്കുക. മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ല. ആരുടെയും ഔദാര്യം പറ്റാന്‍ പോകാനും ഇല്ല. 15 മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments