മുംബൈ: രാജ്യത്ത് വ്യത്യസ്ഥ ഉത്തരവുമായി ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കില്‍ ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
Read Also: മഞ്ചേശ്വരം പിടിച്ചെടുക്കാനൊരുങ്ങി ബിജെപി; വിജയ പ്രതീക്ഷയിൽ നേതാക്കൾ
എന്നാൽ തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍പ്പെടുത്തി പോക്‌സോ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണം.പോക്‌സോ നിലനില്‍ക്കണമെങ്കില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളില്‍ തൊടുവിക്കുകയോ വേണമെന്നും കോടതി നിരീക്ഷിച്ചു. 12വയസുള്ള പെണ്‍കുട്ടിയുടെ വസ്ത്രം പാതി അഴിച്ച് മാറിടത്തില്‍ അമര്‍ത്തിയ കേസില്‍ പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ വിധി പറഞ്ഞത്.
Post Your Comments