Latest NewsKeralaNewsDevotional

ഈ നാളുകാർക്ക് 2021 ഇൽ ലോട്ടറിഭാഗ്യം ; ഭാഗ്യസംഖ്യകള്‍ അറിയാം

ഓരോരുത്തരുടെയും വ്യക്തിത്വം, മനശാസ്ത്രം, ജാതകം എന്നിവയുമായും സംഖ്യകള്‍ക്ക് ബന്ധമുണ്ടെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. ജനനത്തീയതി, ജ്യോതിഷ സവിശേഷതകള്‍, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി സൂര്യരാശിയനുസരിച്ച് 2021 ലെ നിങ്ങളുടെ ഭാഗ്യസംഖ്യ എത്രയെന്ന് അറിയാം. വാഹനം, ലോട്ടറി തുടങ്ങി സംഖ്യ ഉപയോഗിക്കേണ്ടയിടങ്ങളില്‍ ഭാഗ്യസംഖ്യയായി ഉപയോഗിക്കാം.

മേടം (മാര്‍ച്ച് 21 നും ഏപ്രില്‍ 20 നും ഇടയില്‍ ജനനം)

ഈ രാശിക്കാരുടെ ഭാഗ്യസംഖ്യ 6,9 അക്കങ്ങളാണ്. ദൈനംദിന ജീവിതത്തില്‍ ഈ നമ്പറുകള്‍ ഉപയോഗിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ജീവിതത്തിലെ ഓരോ ഘട്ടത്തിലും വിജയിക്കുന്നതിനും സഹായിക്കുന്നു.

ഇടവം (ഏപ്രില്‍ 21 നും മെയ് 21 നും ഇടയില്‍ ജനനം)

ഈ രാശിക്കാരുടെ ഭാഗ്യ നമ്പര്‍ 5,6 ആണ്. ഈ സംഖ്യകള്‍ നിങ്ങളില്‍ പോസ്റ്റീവ് എനര്‍ജി ആകര്‍ഷിക്കും.

മിഥുനം (മെയ് 22 നും ജൂണ്‍ 21 നും ഇടയില്‍ ജനനം)

2021 ല്‍ ഈ രാശിക്കാര്‍ക്ക് 5,6 എന്നീ സംഖ്യകളാണ് ഭാഗ്യസംഖ്യകളായി വരുന്നത്. ഈ നമ്പറുകള്‍ ഉപയോഗപ്പെടുത്തുകവഴി നിങ്ങള്‍ ഏറ്റെടുക്കുന്ന സംരംഭങ്ങളില്‍ വിജയിക്കാന്‍ സഹായിക്കും.

കര്‍ക്കിടകം (ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനനം)

കര്‍ക്കിടക കൂറുകാരുടെ ഭാഗ്യസംഖ്യകള്‍ 2, 9 എന്നിവയാണ്. ഇത് നിങ്ങളുടെ വിജയസാധ്യത വര്‍ധിപ്പിക്കും. പുതിയ ജോലികള്‍ ആരംഭിക്കാനൊക്കെ ഈ തിയതികള്‍ നല്ലതാണ്.

ചിങ്ങം (ജൂലൈ 23 നും ഓഗസ്റ്റ് 21 നും ഇടയില്‍ ജനനം)

ചിങ്ങകൂറുകാരുടെ ഭാഗ്യസംഖ്യകള്‍ 1, 5, 9 എന്നിവയാണ്. ഈ സംഖ്യകള്‍ നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്യും. പുതിയ ചുമതലകള്‍ ഏറ്റെടുക്കുമ്പോള്‍ ഈ തിയതികള്‍ നോക്കുന്നത് നല്ലതാണ്.

കന്നി (ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ 23 നും ഇടയില്‍ ജനനം)

കന്നിരാശിക്കാരുടെ ഭാഗ്യസംഖ്യകള്‍ 5, 6 എന്നിവയാണ്. ഈ സംഖ്യകള്‍ നിങ്ങളില്‍ സമൃദ്ധികൊണ്ടുവരും.

തുലാം (സെപ്റ്റംബര്‍ 24 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനനം)

തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ഭാഗ്യസംഖ്യകള്‍ 5, 6, 9, എന്നിവയാണ്. ഈ സംഖ്യകള്‍ സമ്പത്തും സുഖസൗകര്യങ്ങളും നിങ്ങളിലേക്ക് ആകര്‍ഷിക്കും.

വൃശ്ചികം (ഒക്ടോബര്‍ 24 നും നവംബര്‍ 22 നും ഇടയില്‍ ജനനം)

ഈ രാശിക്കാരുടെ ഈ വര്‍ഷത്തെ ഭാഗ്യസംഖ്യകള്‍ 1, 4, 2, 7 എന്നിവയാണ്. ഈ സംഖ്യകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിജയവും നേട്ടവും കൊണ്ടുവരും.

ധനു (നവംബര്‍ 23 നും ഡിസംബര്‍ 22 നും ഇടയില്‍ ജനനം)

ധനുരാശിക്കാരുടെ ഈ വര്‍ഷത്തെ ഭാഗ്യസംഖ്യകള്‍ 5, 3, 8, 6 എന്നിവയാണ്. ഇവ നിങ്ങള്‍ക്ക് മികച്ച ഫലം കൊണ്ടിത്തരും.

മകരം (ഡിസംബര്‍ 23 നും ജനുവരി 20 നും ഇടയില്‍ ജനനം)

ഈ രാശിക്കാരുടെ ഭാഗ്യസംഖ്യകള്‍ 6, 5, 8 എന്നിവയാണ്. ഈ സംഖ്യകള്‍ വരുന്നദിവസം ഏതെങ്കിലും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസങ്ങളാണ്.

കുംഭം (ജനുവരി 21 നും ഫെബ്രുവരി 19 നും ഇടയില്‍ ജനനം)

ഈ രാശിക്കാരുടെ 2021 ലെ ഭാഗ്യസംഖ്യകള്‍ 3, 9, 7 എന്നിവയാണ്. ഈ സംഖ്യകള്‍ വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും.

മീനം (ഫെബ്രുവരി 20 നും മാര്‍ച്ച് 20 നും ഇടയില്‍ ജനനം)

ഈ രാശിക്കാരുടെ ഭാഗ്യസംഖ്യകളെന്നത് 3, 7 എന്നിവയാണ്. ഈ സംഖ്യകള്‍ വര്‍ഷം മുഴുവന്‍ നിങ്ങള്‍ക്ക് അനുകൂലമായ നേട്ടം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button