
ടിക് ടോക്കിൽ വൈറലാകാൻ റെയിൽവേ ട്രാക്കിൽ കയറി നിന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് സംഭവം. ഹംസ നവീദ് എന്ന പതിനെട്ടുകാരനാണ് മരിച്ചത്. കൂട്ടൂകാരൻ രാജാ റഫാഖത്ത് സാമൻ വിഡിയോ എടുക്കുമ്പോഴാണ് നവീദിനെ ട്രെയിൻ തട്ടുന്നത്.
രക്ഷാപ്രവർത്തകർ ഓടിയെത്തിയെത്തുമ്പോഴേക്ക് നവീദ് മരിച്ചിരുന്നു.ടിക് ടോക്കിൽ കൂടുതൽ ഫോളോവഴ്സിനെ കിട്ടാനായി നവീദ് പുതിയ പരീക്ഷണങ്ങൾ നടത്താറുണ്ടെന്ന് കൂട്ടുകാരൻ പറഞ്ഞു. വിഡിയോ പകർത്തുന്നതിനിടെ പിന്നിൽ ട്രെയിൻ വന്നത് നവീദ് അറിയാതെ പോയതാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് നിഗമനം.
Post Your Comments