Latest NewsNattuvarthaNews

കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ നാലര വയസ്സുകാരന്റെ തല അലൂമിനിയം കലത്തിനുള്ളിൽ അകപ്പെട്ടു

മലയിന്‍കീഴ് : കളിക്കുന്നതിനിടയില്‍ നാലര വയസ്സുകാരന്റെ തല അലൂമിനിയം കലത്തിനുള്ളില്‍പ്പെട്ടു. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് കാവുംപുറത്തു വീട്ടില്‍ ജോയ്‌സണ്‍ ജോസഫിന്റെ മകനായ ജയിന്റെ തലയിലാണ് കാലം കുടുങ്ങുകയുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഉടന്‍ തന്നെ കിള്ളിയിലെ അഗ്നിരക്ഷാസേനയുടെ സഹായം തേടി.

തുടർന്ന് കുട്ടിയുടെ തലപുറത്തെടുക്കാന്‍ അനുയോജ്യമായ ഉപകരണമേതെന്ന സംശയമുണ്ടായി. ഇതോടെ കുട്ടിയെ കിള്ളിയിലെത്തിക്കാമെന്ന് രക്ഷിതാവറിയിച്ചു. അവര്‍ കുട്ടിയുമായി കിള്ളിയിലെത്തി. കലത്തില്‍ തല കുടുങ്ങിയ ഭാഗം കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചുമാറ്റുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button