ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ അതിതീവ്ര കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 150 ആയി. യു.കെയില്‍ കണ്ടെത്തിയ കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദം സ്ഥിരീകരിച്ചവരൂടെ ഏറ്റവും ഒടുവിലത്തെ കണക്കാണ് ശനിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.
അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവര്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ പരിരക്ഷ സൗകര്യങ്ങള്‍ അനുസരിച്ച് പ്രത്യേക മുറിയില്‍ ഐസോലേഷനില്‍ കഴിയുകയാണെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരെയും പ്രത്യേകം ക്വാറന്റീനിലാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ സഹയാത്രികര്‍, കുടുംബ കോണ്‍ടാക്ടുകള്‍ എന്നിവര്‍ക്കായി കോണ്‍ടാക്ട് ട്രെയിസിങ്ങ് ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സ്ഥിതീഗതികള്‍ സസൂഷ്മം നിരീക്ഷിച്ച് വരുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Post Your Comments