ന്യൂഡല്‍ഹി: വാട്സ്ആപ് ചാറ്റ് ചോർച്ചയിൽ റിപ്പബ്ലിക് ടി.വി അവതാരകന് അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ സര്‍ക്കാറിെന്റ മൗനത്തിനെതിരെയും വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി. മറ്റുള്ളവര്‍ക്ക് ദേശസ്നേഹത്തിെന്റയും ദേശഭക്തിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നവര് ഇപ്പോള്‍ പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടുവെന്നും കര്‍ഷക സമരത്തിനെതിരെ അഹങ്കാരം നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും സോണിയ പറഞ്ഞു. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തതു സംബന്ധിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹമാണെന്ന് കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് എ.കെ. ആന്റണി പറഞ്ഞിരുന്നു. എന്നിട്ടും, വെളിപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാറിെന്റ ഭാഗത്തു നിന്നുമുണ്ടാകുന്ന മൗനം കാതടപ്പിക്കുന്നതാണെന്നു സോണിയ കുറ്റപ്പെടുത്തി.
എന്നാൽ കാര്‍ഷിക നിയമത്തിെന്റ പ്രത്യാഘാതങ്ങളും വിശദാംശങ്ങളും പരിശോധിക്കാനുള്ള പാര്‍ലമെന്റിെന്റ അവസരം ബോധപൂര്‍വം ഇല്ലാതാക്കി. മിനിമം താങ്ങുവില, പൊതുസംഭരണം, പൊതുവിതരണം എന്നീ മൂന്നു തൂണുകളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യസുരക്ഷയുടെ അടിത്തറ ഇളക്കുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍. രാജ്യത്തിെന്റ സാമ്പത്തികസ്ഥിതി മോശമായി തുടരുന്നു. തൊഴില്‍, പാരിസ്ഥിതിക നിയമങ്ങള്‍ സര്‍ക്കാര്‍ ദുര്‍ബലമാക്കിയതും പൊതുസ്വത്തുക്കള്‍ വിറ്റഴിക്കുന്നതും വേദനജനകമാണ്. സ്വകാര്യവത്കരണം എല്ലാ മേഖലയിലും പിടിമുറുക്കി. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.
കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടാണ് വരുത്തിയിരിക്കുന്നത്. ഈ മുറിപ്പാടുകള്‍ മായണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. അടുത്ത ആഴ്ച പാര്‍ലമെന്റില്‍ ബജറ്റ് സെഷനാണ് നടക്കുന്നതെങ്കിലും പൊതുജനങ്ങളുടെ ആശങ്കജനകമായ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകതന്നെ വേണം. സര്‍ക്കാര്‍ ഇത് സമ്മതിക്കുമോ എന്നത് കണ്ടറിയണമെന്നും സോണിയ പറഞ്ഞു.
Post Your Comments