Latest NewsIndiaNewsBusiness

റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ മൂന്നാം പാദലാഭത്തിൽ 12.5 ശതമാനം വർധനവ്

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ മൂന്നാം പാദലാഭത്തിൽ 12.5 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു. 13,101 കോടിയായാണ്​ ലാഭം വർധിച്ചിരിക്കുന്നത്​. എന്നാൽ അതേസമയം, കമ്പനിയുടെ വരുമാനം 22 ശതമാനം ഇടിഞ്ഞ്​ 128,450 കോടിയായിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 11,640 കോടിയായിരുന്നു റിലയൻസിന്‍റെ ലാഭം എന്നത്.

കൊറോണ വൈറസ് ​ പ്രതിസന്ധിക്കിടയിലും 50,000ത്തോളം പുതിയ തൊഴിലുകൾ സൃഷ്​ടിക്കാൻ ഏപ്രിൽ-ഡിസംബർ കാലയളവിൽ റിലയൻസിന്​ കഴിഞ്ഞുവെന്ന്​ കമ്പനി അറിയിക്കുകയുണ്ടായി. റിലയൻസിന്‍റെ സഹ കമ്പനിയായ ജിയോയുടെ ലാഭം 15 ശതമാനം ഉയർന്നിട്ടുണ്ട്​. 3,489 കോടിയായാണ്​ ജിയോയുടെ ലാഭം ഉയർന്നത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button