മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂന്നാം പാദലാഭത്തിൽ 12.5 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു. 13,101 കോടിയായാണ് ലാഭം വർധിച്ചിരിക്കുന്നത്. എന്നാൽ അതേസമയം, കമ്പനിയുടെ വരുമാനം 22 ശതമാനം ഇടിഞ്ഞ് 128,450 കോടിയായിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 11,640 കോടിയായിരുന്നു റിലയൻസിന്‍റെ ലാഭം എന്നത്.
കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും 50,000ത്തോളം പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ ഏപ്രിൽ-ഡിസംബർ കാലയളവിൽ റിലയൻസിന് കഴിഞ്ഞുവെന്ന് കമ്പനി അറിയിക്കുകയുണ്ടായി. റിലയൻസിന്‍റെ സഹ കമ്പനിയായ ജിയോയുടെ ലാഭം 15 ശതമാനം ഉയർന്നിട്ടുണ്ട്. 3,489 കോടിയായാണ് ജിയോയുടെ ലാഭം ഉയർന്നത്.
Post Your Comments