
ദുബായ്: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിക്കുകയുണ്ടായത്. നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തതായും കോടതിയിൽ പറയുകയുണ്ടായി.
39കാരിയായ ഇന്ത്യക്കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദുബായിലെ നൈഫില്‍ വെച്ചായിരുന്നു സംഭവം നടന്നത്. മകനെ സ്കൂള്‍ ബസില്‍ കയറ്റി വിടുന്നതിനായി പുറത്തേക്ക് പോയ യുവതി, അപ്പാര്‍ട്ട്മെന്റിലേക്ക് തിരികെ പോകുന്നതിനിടെയാണ് പീഡനം നടന്നത്.
Post Your Comments