താമരശ്ശേരി: വനപാലകർക്കു നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ടു രക്ഷപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. സ്വകാര്യ സ്ഥലത്തു കാട്ടുപോത്തിനെ വേട്ടയാടി ഉണക്കിയ ഇറച്ചി വീതം വയ്ക്കുകയായിരുന്ന ആറംഗ സംഘത്തെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥകർക്ക് നേരെയാണ് സംഘം നായ്ക്കളെ അഴിച്ചു വിട്ടത്.
കാക്ക്യാനിയിൽ ജിൽസൻ, പൂവാറംതോട് കയ്യാലക്കകത്ത് വിനോജ്, പെരുമ്പൂള ബേബി, വിജേഷ് പെരുമ്പൂള എന്നിവരും കണ്ടാലറിയാവുന്ന മറ്റുള്ളവരുമാണ് വേട്ടനായ്ക്കളെ അഴിച്ചുവിട്ടത്. തുടർന്ന് വനപാലകർ ഓടി അതിർത്തി കമ്പിവേലി ചാടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കാക്ക്യാനിയിൽ ജിൽസിന്റെ പന്നി ഫാമിനോടു ചേർന്നുള്ള കെട്ടിടത്തിൽനിന്നു കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി 50 കിലോ, 2 തോക്കുകൾ, 18 തിരകൾ, 5 വെട്ടുകത്തി, മഴു, വടിവാൾ, വെടിക്കോപ്പുകൾ, ഹെഡ്‌ലൈറ്റ് എന്നിവ വനം വകുപ്പ് അധികൃതർ കണ്ടെടുത്തത്.
Post Your Comments