KeralaNattuvarthaLatest NewsNews

ബിജെപി പ്രവർത്തകൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

അറസ്റ്റ് ഭയന്നാണ് ആത്മഹത്യ

കുണ്ടറ: ബിജെപി പ്രവർത്തകനായ വിമുക്ത ഭടനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിനാട് ചെറുമൂട് മാർക്കറ്റിന് വടക്ക് കണ്ണമ്പലത്ത് വീട്ടിൽ ജി.ഉദയകുമാർ (49) ആണു മരിച്ചത്. സിപിഎം നേതാവിന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ച കേസിൽ അറസ്റ്റിലാകുമെന്നു ഭയന്ന് ആത്മഹത്യ ചെയ്തതാണെന്ന് ആരോപണം.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പെരിനാട് ഗ്രാമപ്പഞ്ചായത്തിലെ 19 ാം വാർഡിൽ ബിജെപി സ്ഥാനാർഥിയാണു വിജയിച്ചത്. ഫലപ്രഖ്യാപന ദിവസം വൈകിട്ട് ബിജെപി നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം നേതാവിന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചു.

ഇതിൽ ക്ഷുഭിതനായ സിപിഎം നേതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് ഉദയകുമാറടക്കമുള്ള 4 പേരെ പ്രതികളാക്കി കേസെടുത്തു. കേസിൽ 4 പേരും കോടതിയിൽ ജാമ്യാപേക്ഷ നൽകി. എന്നാൽ കോടതി ജാമ്യം ലഭിച്ചവരുടെ പട്ടികയിൽ ഉദയകുമാറിന്റെ പേര് തെറ്റായാണു വന്നത്. ഇതു മൂലം പൊലീസ് ജാമ്യം നിഷേധിച്ചു. ഇതെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ഇദ്ദേഹം നിരാശനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button