കാസര്‍കോട്: നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മർദ്ദനമേറ്റത്. കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് ആരോപണം. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു .എന്നാൽ അതേസമയം റഫീഖന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും റഫീഖിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീഴുകയായിരുന്നു.
Post Your Comments