Latest NewsNewsIndia

മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളെല്ലാം പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തി പറയിപ്പിച്ചത് ; മുഖംമൂടിക്കാരന്റെ മൊഴി

ന്യൂഡൽഹി : എല്ലാം പ്രതിഷേധക്കാർ പറയിപ്പിച്ചതെന്ന് മുഖംമൂടിക്കാൻ. കഴിഞ്ഞ ദിവസം കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വധിക്കാനെത്തിയ ആളെ പിടികൂടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു. തുടർന്ന് ഇയാളെ മുഖംമൂടി ധരിപ്പിച്ച് പ്രതിഷേധക്കാർ തന്നെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. 19കാരനായ യോഗേഷ് എന്ന യുവാവിനെയാണ് രാത്രി പിടികൂടിയതായി ഇവർ അവകാശപ്പെട്ടത്.

എന്നാൽ തന്നെ പ്രതിഷേധക്കാർ ബലമായി പിടിച്ചുകൊണ്ടുവന്നതാണെന്ന് മുഖംമൂടിക്കാരൻ ഹരിയാന പോലീസിന് മൊഴി നൽകി. ഇവർ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു ശേഷം കള്ളം പറയാൻ തന്നെ നിർബന്ധിച്ചെന്നും വഴങ്ങിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുഖംമൂടിക്കാരൻ പോലീസിനോട് പറഞ്ഞു.

പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന നാല് നേതാക്കളെ വധിക്കാനാണ് താൻ വന്നതെന്നാണ് യോഗേഷ് മധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ ഇയാൾ പറഞ്ഞ കാര്യങ്ങളെല്ലാം പ്രതിഷേധക്കാർ എഴുതി തയ്യാറാക്കിയ തിരക്കഥയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button