പല ഗ്രൂപ്പുകളിലും പല വിധത്തിലുള്ള ചലഞ്ച് ഫോട്ടോകളും ഇന്‍ട്രോ പോസ്റ്റുകളും ഇടുന്നത് ഇപ്പോൾ ട്രെൻഡിങ് ആണ്. എന്നാൽ അതിൽ ചില ചതിക്കുഴികൾ ഒളിച്ചിരിക്കുകയാണ്. ഒരു ഗ്രൂപ്പില്‍ ഇന്‍ട്രോ പോസ്റ്റ് ഇട്ട വീട്ടമ്മയുടെ ഫോട്ടോ എടുത്തു കൊണ്ട് പോയി അശ്‌ളീല ഗ്രൂപ്പില്‍ പ്രചരിക്കുന്നതിനെക്കുറിച്ചു വെളിപ്പെടുത്തി വീട്ടമ്മ തന്നെ രംഗത്തെത്തി.
എന്നാല്‍ ഈ പോസ്റ്റില്‍ ഗ്രൂപ്പിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സ്വന്തം നിലയില്‍ കേസ് കൊടുക്കാവുന്നതാണെന്നുമാണ് പ്രതികരണം. സാരി ചലഞ്ച്, ചിരി ചലഞ്ച്, ഹെയര്‍ ചലഞ്ച് എന്നൊക്കെ വിവിധ പേരില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളുടെ മത്സരസമാനമായ ചലഞ്ചുകൾ നടക്കുമ്പോൾ ലൈക്കുകള്‍ കൂടുതല്‍ കിട്ടുമെന്നതുകൊണ്ടു ധാരാളം പേർ പങ്കെടുക്കുന്നു. ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു
Post Your Comments