തിരുവനന്തപുരം : റെയിൽവേ മേൽപ്പാലപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് റെയിൽവേയുടെ അനുമതിയില്ലാതെയെന്ന് ആക്ഷേപം. റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയാനുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രനും രംഗത്തെത്തി.
Read Also : പ്രധാനമന്ത്രി ആവാസ് യോജന : 1.68 ലക്ഷം വീടുകൾക്ക് കൂടി അനുമതി നൽകി മോദി സർക്കാർ
‘മുഖ്യമന്ത്രി റെയില്‍വേയില്‍ നിന്ന് ഇക്കാര്യത്തില്‍ മുന്‍കൂര്‍ അനുതി വാങ്ങിയിട്ടില്ല. റെയില്‍വേയില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെ എങ്ങിനെയാണ് മുഖ്യമന്ത്രിയ്ക്ക് മേല്‍പ്പാലങ്ങള്‍ പണിയാന്‍ കഴിയുക?’ പ്രേമചന്ദ്രന്‍ ചോദിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വ്വഹിച്ചിരുന്നു. ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്ബുഴ), വാടാനാംകുറിശ്ശി (പട്ടാമ്ബി), താനൂര്‍-തെയ്യാല, ചേലാരി-ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.
Post Your Comments