തിരുവല്ല: പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി, പൊലിഞ്ഞത് ഒന്നാകാന്‍ ഒരുപാട് കൊതിച്ച ബിജുവും ആന്‍സിയും. പെരുന്തുരുത്തിയിലെ അപകടത്തില്‍ ജീവനെടുത്ത യുവാവിന്റേയും യുവതിയുടേയും ജീവിതകഥ ആരുടേയും കണ്ണ് നനയിക്കും. പക്ഷാഘാതം ബാധിച്ച ബിജുവിന്റെ അമ്മയ്ക്ക് ഇനി കൂട്ടിന് ആരുമില്ല.
ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവറായും സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായും ജോലിനോക്കിവരികയായിരുന്നു ബിജു. ഇതിനിടെ കൂട്ടുകാരന്റെ അകന്ന ബന്ധുവായ ആന്‍സിയുമായി പ്രണയത്തിലായി.
Read Also :എഴ് വര്‍ഷമായി പ്രണയത്തിൽ, കാമുകന് 14 വയസ് പ്രായക്കൂടുതല്‍; വിമർശകർക്ക് മറുപടിയുമായി നടി
കുടുംബക്കാരോട് ഇഷ്ടം തുറന്നുപറഞ്ഞതോടെ വിവാഹത്തിനുള്ള ഒരുക്കങ്ങളായി. കഴിഞ്ഞ ഏപ്രിലില്‍ മോതിരം കൈമാറി. ഈ വര്‍ഷം ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം പലകാരണങ്ങളാല്‍ വൈകി. ദുരന്തം എത്തിയത് വിവാഹത്തിനുള്ള നാള്‍ കുറിക്കാന്‍ ആലോചനകള്‍ നടന്നുവരവെ. ഇന്നലെ എം.സി റോഡില്‍ തിരുവല്ലക്കും ചങ്ങനാശ്ശേരിക്കുമിടയില്‍ പെരുന്തുരുത്തിയില്‍ കെഎസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ ജെയിംസ് ചാക്കോ(ബിജു)യുടെ (32) ജീവിത യാത്രയെക്കുറിച്ച് വീട്ടുകാര്‍ക്ക് പറയാനുള്ളത് വേദന നിറഞ്ഞ ഓര്‍മ്മകള്‍ മാത്രം.
നന്നേ ചെറുപ്പത്തില്‍ പിതാവ് സാമുവല്‍ മരണപ്പെട്ടതോടെ ദുരിതത്തിലായ കുടംബം ബിജു ജോലിക്കുപോയിത്തുടങ്ങിയതോടെയാണ് പച്ച പിടിച്ചു തുടങ്ങിയത്. സഹോദരിയെ വിവാഹം കഴിച്ചയച്ചതോടെ വീട്ടില്‍ ബിജുവും മാതാവ് മറിയാമ്മയും മാത്രമായി. ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവറായിട്ടാണ് ജോലി നോക്കിയിരുന്നത്. ദീര്‍ഘ ദൂരയാത്രയ്ക്ക് ഡ്രൈവറായി വിളിച്ചാലും ബിജു പോകുമായിരുന്നു.
വിവാഹത്തീയതി നിശ്ചയിക്കുന്നതിനായി ഇരുകുടംബക്കാരും ആലോചനകള്‍ ശക്തമാക്കിയിരിക്കെയാണ് ഇന്നലെ വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി ഇരുവരുടെയും ജീവനെടുത്തത്. കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.
ജെയിംസും ആന്‍സിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് ആദ്യം ബസിടിച്ചത്. ആന്‍സി അപ്പോള്‍ത്തന്നെ അടിയിലേക്കു വീണു. മുന്‍ചക്രത്തില്‍ കുരുങ്ങി ജെയിംസും സ്‌കൂട്ടറും 10 മീറ്ററോളം നിരങ്ങി നീങ്ങി.സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളിലും കാറിലും ബസിടിച്ചു. ബസിലുണ്ടായിരുന്ന 22 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
Post Your Comments