Latest NewsNewsEntertainment

എഴ് വര്‍ഷമായി പ്രണയത്തിൽ, കാമുകന് 14 വയസ് പ്രായക്കൂടുതല്‍; വിമർശകർക്ക് മറുപടിയുമായി നടി

നിങ്ങള്‍ പ്രണയത്തിലാവുകയാവുകയാണെങ്കില്‍ നിങ്ങള്‍ പ്രണയിക്കുക തന്നെയാവും.

പലപ്പോഴും സിനിമ ഗോസിപ്പ് കോളങ്ങളിൽ താരങ്ങളുടെ പ്രണയ വാർത്തകൾ നിറയാറുണ്ട്. ബോളിവുഡ് നടിയും മോഡലുമായ മു​ഗ്ധ ഗോഡ്‌സെയുടെയും നടന്‍ രാഹുല്‍ ദേവിന്റെയും പ്രണയവും പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കഴിഞ്ഞ എഴ് വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും.

പ്രായവ്യത്യാസമാണ് ഈ പ്രണയം ചർച്ചകളിൽ നിറയാൻ കാരണം. മു​ഗ്ധയേക്കാള്‍ 14 വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോഴിതാ പ്രായവ്യത്യാസത്തെക്കുറിച്ച്‌ ആദ്യമായി തുറന്നു പറയുകയാണ് താരം.

read also:യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് രാജിവച്ചു

”നിങ്ങള്‍ പ്രണയത്തിലാവുകയാവുകയാണെങ്കില്‍ നിങ്ങള്‍ പ്രണയിക്കുക തന്നെയാവും. പ്രായം ആ സമയത്ത് ഒരു പ്രശ്‌നമേ ആകില്ല. രാഹുലിന് ചിലപ്പോള്‍ എന്നേക്കാള്‍ 14 വയസ് കൂടുതലായിരിക്കാം എന്നാല്‍ വയസ് എന്നുപറയുന്നത് വെറും നമ്ബര്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഹുലും ഞാനും 2013 ല്‍ ഒരു വിവാഹത്തില്‍വച്ചാണ് കണ്ടുമുട്ടുന്നത്. വളരെ നാള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങള്‍ പ്രണയത്തിലാണെന്ന് തിരിച്ചറിയുകയായിരുന്നു. 2015 ലാണ് ഞങ്ങള്‍ റിലേഷന്‍ഷിപ്പിലേക്ക് വരുന്നത്”.- മു​ഗ്ധ പറഞ്ഞു.

shortlink

Post Your Comments


Back to top button