ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി മരിച്ചിരിക്കുന്നു. ടിക്രി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ് മരിച്ചിരിക്കുന്നത്. 48 വയസായിരുന്നു ഇദ്ദേഹത്തിന്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കർഷക സമരം രണ്ടുമാസമായതോടെ നൂറിലധികം കർഷകരാണ് ഇതിനോടകം മരിച്ചത്. കൊടും ശൈത്യത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണം. കൂടാതെ നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയും ഉണ്ടായി.
Post Your Comments