Latest NewsKeralaNewsCrime

17 കാരനെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: സുഹൃത്തുക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് അവരുടെ വീട്ടിലറിയിച്ചതിന് കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ ഏഴുപേർക്കെതിരെയും പോലീസ് കേസെടുത്തതായി അറിയിക്കുകയുണ്ടായി. ഇവരിൽ ഒരാൾക്കൊഴിച്ച് മ‌റ്റാർക്കും പ്രായപൂ‌ർത്തിയായിട്ടില്ല എന്നതാണ് വിവരം. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പൊലീസ് അറിയിക്കുകയുണ്ടായി.

പ്രതികളിൽ ഒരാൾ തന്നെ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ബാലനിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തത് പോലീസ്. പരിക്കേ‌റ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button