
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 56 ഒഴിവുകളാണ് ഉള്ളത്. www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷ നൽകാവുന്നതാണ്.
അസിസ്റ്റന്റ് ഡയറക്ടര്‍, സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡെര്‍മറ്റോളജി, വെനറോളജ ആന്‍ഡ് ലെപ്രസി, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഓഫ്താല്‍മോളജി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് ആന്‍ഡ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി, അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം നൽകുന്നത് . പ്രായപരിധി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ 35 വയസും മറ്റെല്ലാ തസ്തികയിലും 40 വയസും ആണ്. യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍: www.upsc.gov.in ല്‍ ലഭ്യമാണ്.
Post Your Comments