ചാത്തന്നൂർ: ചാത്തന്നൂർ ജങ്ഷനിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് സ്കൂട്ടർ യാത്രക്കാരികൾക്ക് അപകടത്തിൽ പരിക്കേറ്റു. ആശ്വതി (31), വിജയലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിൽ ചാത്തന്നൂർ ജങ്ഷനിൽ സംതൃപ്തി ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. ബസ് അമിതവേഗത്തിൽ വന്ന് സ്കൂട്ടറിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് പരാതിയുണ്ട്. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ബസ് നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്തു.
Post Your Comments