KeralaLatest NewsNews

ആർ എസ് എസിന് കൃത്യമായ അജണ്ടയുണ്ട്, ബിജെപി വെറും മുഖംമൂടി മാത്രം?- എൽ.ഡി.എഫ് തന്നെ ഭരിക്കുമെന്ന് സമസ്ത മുഖപത്രം

കോൺഗ്രസ് മുക്തകേരളം ആർ.എസ്.എസ് അജണ്ട എന്ന തലക്കെട്ടിലാണ് സുപ്രഭാതം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്

ബിജെപിയെ വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. ആർ എസ് എസിന് കൃത്യമായ അജണ്ടയുണ്ടെന്നും ആർ.എസ്.എസിന്റെ അജണ്ടകൾ നടപ്പാക്കാനുള്ള രാഷ്ട്രീയ മുഖാവരണം മാത്രമാണ് ബി.ജെ.പിയെന്നും സമസ്ത പറയുന്നു. ആർ.എസ്.എസ് തീരുമാനിച്ചാൽ എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുമെന്നാണ് എഡിറ്റോറിയൽ വ്യക്തമാക്കുന്നത്.

Also Read: ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ ? എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറയുന്നു

കോൺഗ്രസ് മുക്തകേരളം ആർ.എസ്.എസ് അജണ്ട എന്ന തലക്കെട്ടിലാണ് സുപ്രഭാതം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭരണത്തുടർച്ചയ്ക്കായി എൽ ഡി എഫിനെ സഹായിക്കുക അതിലൂടെ യു.ഡി.എഫിനുണ്ടാകുന്ന തകർച്ച മുതലെടുത്ത് 2026ൽ കേരളത്തിൽ അധികാരത്തിലെത്തുക എന്നതാണ് ആർ.എസ്.എസ് അജണ്ടയെന്ന് എഡിറ്റോറിയലിൽ പറയുന്നു.

സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച നിർദേശങ്ങൾ പ്രവർത്തകർക്ക് നൽകി കഴിഞ്ഞെന്നാണ് സമസ്ത സൂചിപ്പിക്കുന്നത്. മാവോയിസ്റ്റുകൾ ധാരാളമുള്ള, ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായതിലേറെ മാവോയിസ്റ്റ് വേട്ടകൾ നടന്നത് മാവോയിസം കാര്യമായൊരു ചലനവും സൃഷ്ടിക്കാത്ത കേരളത്തിലാണെന്നതും ശ്രദ്ധേയമാണെന്നും എഡിറ്റോറിയലിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button