Latest NewsKeralaNews

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കും

ബിജെപി- സിപിഎം രഹസ്യബന്ധം എടുത്തു പറഞ്ഞ് സമസ്ത മുഖപത്രം

തിരുവനന്തപുരം: എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കും, ബിജെപി- സിപിഎം രഹസ്യബന്ധം എടുത്തു പറഞ്ഞ് സമസ്ത മുഖപത്രം. സുപ്രഭാതം പത്രത്തിലാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പു കാലത്ത് സിപിഎം-ബിജെപി രഹസ്യബന്ധത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് സുപ്രഭാതം പത്രം രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ സിപിഎം വര്‍ഗീതയക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന പരോക്ഷ വിമര്‍ശനമാണ് എഡിറ്റോറിയലിലുള്ളത്.

ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളില്‍ 70 ശതമാനത്തോളം എവിടേക്ക് വേണമെങ്കിലും നിഷ്പ്രയാസം മറിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്നും അത് രഹസ്യമായി തന്നെ നിര്‍വഹിക്കാനുള്ള കേഡര്‍ സംഘടനാ സംവിധാനം അവര്‍ക്കുണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുക്ത കേരളം ആര്‍എസ്എസ് അജന്‍ഡ എന്ന തലക്കെട്ടിലാണ് സുപ്രഭാതം എഡിറ്റേറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംഘ്പരിവാറിന്റെ ചില അജന്‍ഡകള്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കിപ്പോരുന്നുണ്ടെന്നും സുപ്രഭാതം പറയുന്നു.

സുപ്രഭാതം മുഖപ്രസംഗം പൂര്‍ണരൂപം:

രാജ്യഭരണം കിട്ടിയ ശേഷം സംസ്ഥാനങ്ങളില്‍ അധികാരം നേടാന്‍ എന്തും ചെയ്യാന്‍ മടിയില്ലെന്ന് പലതവണ തെളിയിച്ച ബിജെപി കേരളത്തിലും അതു നേടിയെടുക്കാനും കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി മുന്നേറാനും ആസൂത്രിത കുതന്ത്രം ആവിഷ്‌കരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ച് അതിനെത്തുടര്‍ന്ന് യു.ഡി.എഫിനുണ്ടാകുന്ന തകര്‍ച്ച മുതലെടുത്ത് 2026ല്‍ കേരളത്തില്‍ അധികാരത്തിലെത്തുക എന്നതാണ് ആ അജന്‍ഡ.

തെരഞ്ഞെടുപ്പിനു മുന്നോടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നടത്തുന്ന പഠനശിബിരങ്ങളിലാണ് സംസ്ഥാന നേതാക്കള്‍ ഈ നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്കു നല്‍കുന്നത്. അതിലെ കണക്കുകൂട്ടലുകള്‍ ഏറെ കൃത്യവുമാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് യഥാര്‍ഥത്തില്‍ ആര്‍എസ്എസ് അജന്‍ഡയാണ്. ആര്‍.എസ്.എസിന്റെ അജന്‍ഡകള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ മുഖാവരണം മാത്രമാണ് ബിജെപി. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ക്കെല്ലാം രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കായി ഇത്തരം രാഷ്ട്രീയ മുഖംമൂടികളുണ്ട്. ഈ രാഷ്ട്രീയ രൂപങ്ങളുടെയെല്ലാം കാര്യപരിപാടികള്‍ തീരുമാനിച്ച് പ്രവൃത്തിപഥത്തിലെത്തിക്കുന്നത് പിന്നിലുള്ള വര്‍ഗീയ സംഘടനകളാണ്. വേണ്ടിവന്നാല്‍ ലക്ഷ്യപ്രാപ്തിക്കായി സ്വന്തം രാഷ്ട്രീയ ഉപകരണങ്ങളെ താല്‍ക്കാലികമായി അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനു പോലും അവര്‍ക്കു മടികാണില്ലെന്നും പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button